Sunday, May 9, 2021

Latest Posts

കാലഹരണപ്പെട്ട വിദ്യാഭ്യാസ സംസ്‍കാരം!

കുറേക്കാലമായി എഴുതണമെന്നു കരുതിയ വിഷയം. ഞാൻ ജനിച്ചു വളർന്ന സാഹചര്യവും എന്നോട് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്ന ഏറ്റവും വലിയ തെറ്റ്.. എനിക്ക് കാണാപ്പാഠം പഠിക്കാൻ അറിയില്ല. എന്നാൽ പ്രാക്ടിക്കൽസ് ഒക്കെ...

ബ്രഡ് സ്നാക്ക്

ചേരുവകള്‍  എണ്ണ                           - 1...

ടൈഗേഴ്‌സ് നെസ്റ്റിലേക്ക് ഒരു എകാന്തയാത്ര

ഭൂട്ടാനിലേക്ക് സാഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്റ്ററി അഥവാ തക്ഷങ് ആണന്നുള്ള കാര്യത്തിൽ സംശയമില്ല. കിഴുക്കാംതൂക്കായി സ്ഥിതി ചെയ്യുന്ന മലയുടെ ചെരിവിൽ, തലയെടുപ്പോടെ ബുദ്ധമതക്കാരുടെ ഈ ആശ്രമം...

അവൾ ഇനി അഡ്ജസ്റ്റ് ചെയ്യില്ല

നീ ഒന്നു അഡ്ജസ്റ്റ് ചെയ്യ്…കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ…? നീ അല്ലേ അസ്ജസ്റ്റ് ചെയ്യേണ്ടത്…?പെണ്ണായാൽ കുറച്ച് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം…നീ ഒന്നു കണ്ണടച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു…

അഡ്വെഞ്ച്ര്‍സ് ഒഫ് ട്രെവര്‍ നോഹ

ട്രെവർ നോഹ എന്ന കോമഡി താരത്തിന്റെ ബാല്യകാലസ്മരണകളാണ് Born a Crime: Stories from a South African Childhood. ഒട്ടേറെ സവിശേഷതകളുള്ള ഈ പുസ്തകം ആത്മകഥയാണെങ്കിലും ചെറുകഥകളുടെ രൂപത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്.

ജോഹാന്നസ്‌ബെർഗിലെ ഒരു സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ ആയി യാത്ര തുടങ്ങിയ നോഹ ക്രമേണ ലോകം മുഴുവൻ സഞ്ചരിച്ച്‌ പ്രശസ്തനാവുകയായിരുന്നു. ഇപ്പോൾ അദ്ദേഹം അമേരിക്കയിലുടനീളം പ്രചാരമുള്ള ‘The Daily Show’ എന്ന വെറൈറ്റി കോമഡി ഷോവിന്റെ ഹോസ്റ്റാണ്. അമേരിക്കൻ സാമൂഹികപ്രശ്നങ്ങളെ നർമത്തിലൂടെയും പ്രമുഖ വ്യക്‌തികളുമായുള്ള അഭിമുഖങ്ങളിലൂടെയും അവതരിപ്പിക്കുന്ന ടെലിവിഷൻ പരമ്പരായാണ് The Daily Show with Trevor Noah.

വംശീയത, ജൻഡർ, രാഷ്ട്രവ്യവഹാരം, നിയമവ്യവസ്ഥ, പോപ്പുലർ കൾചർ എന്ന വിഷയങ്ങളെ ഈ ഷോ ശക്തമായും സരളമായും അവതരിപ്പിക്കുന്നു. ഞാൻ ഇൻസ്റ്റഗ്രാമിൽ ചേർന്നപ്പോൾ എന്നെ ഏറ്റവുമധികം ആകർഷിച്ചത് ട്രെവറിന്റെ കോമഡിയാണ്. മിമിക്രിയും ആഴമുള്ള നർമവും നോഹ ഒരേ കുടക്കീഴിൽ കൊണ്ടുവന്നു. ട്രെവറിന്റെ ഷോ ഞാൻ എന്നും കാത്തിരിക്കുന്ന ഒന്നായി മാറി. ഒരു വികസ്വര രാഷ്ട്രത്തിൽ വളർന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോട് എനിക്കു പെട്ടെന്ന് ഐക്യപ്പെടാനാവും. മാത്രമല്ല ഒരു വിദേശിയായിട്ടു കൂടിയും അമേരിക്ക എന്ന മഹാരാജ്യത്തെ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ പ്രതിഭ എന്ന പ്രത്യേക ബഹുമാനവുമുണ്ട്.

ഓരോ ജീവിതാനുഭവവും മനസ്സിൽ സൂക്ഷിച്ചു വച്ച് പുതിയ സാഹചര്യങ്ങുളുമായി ബന്ധപ്പെടുത്തി ചിന്തിക്കാനുള്ള കഴിവ്, അപാരമായ നർമ്മബോധം എന്നിവ ട്രെവറിന്റെ മുഖമുദ്രകളാണ്. Born a Crime എന്ന സമാഹാരത്തിൽ അദ്ദേഹത്തിന്റെ ഈ സവിശേഷതകൾ വ്യക്തമായി കാണാൻ സാധിക്കും. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിൽ അപ്പാർത്തീഡിന്റെ ആഘാതം സാധാരണ ജനജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് വായനക്കാരെ നിരന്തരം ഓർമ്മപ്പെടുത്തുന്നവയുമാണ് ട്രെവറിന്റെ രചനകൾ.

മനുഷ്യജീവിതം നേരിടുന്ന ഒരുപാട് വേദനകളും പ്രശ്നങ്ങളും തൻ്റെ പുസ്തകത്തിൽ ട്രെവർ കൈകാര്യം ചെയ്യുന്നത് ഒരു സുഹൃത്തിനോട് സംസാരിക്കുന്ന മട്ടിലാണ്. കുസൃതിക്കാരൻ പയ്യനായിരുന്ന കാലത്തെ പരാക്രമങ്ങൾ, ഒരു യുവാവിന്റെ പ്രേമ നൈരാശ്യം, കുടുംബഛിദ്രവും വേർപാടും, ശാരീരിക പീഡനങ്ങൾ, സ്വന്തം കാലിൽ നിൽക്കാനുള്ള പോരാട്ടങ്ങൾ എന്ന് വേണ്ട ജയിലിൽ പോകേണ്ട അവസ്ഥ വരെയും വിവരിക്കുന്നതിൽ ആ അടുപ്പമുണ്ട്. എല്ലാ കഥയിലും അമ്മ ഒരു മുഖ്യ കഥാപാത്രമാണ്. ട്രെവറിന്റെ വിവരണത്തിൽ തെളിഞ്ഞു വരുന്ന അമ്മ തൻ്റേടിയും അതിശക്‌തയുമായൊരു വ്യക്തിത്വമാണ്.

‘ട്രെവർ, പ്രാർത്ഥിക്ക്’ (‘Trevor, Pray’) എന്നൊരു കഥയുണ്ട്, ഈ പുസ്തകത്തിൽ. ദാരിദ്ര്യത്തെ സ്വന്തം ജീവിതത്തിലെ ഒരവസ്ഥയായി മാത്രം കാണുന്ന, അമ്മയുടെയും മുത്തശ്ശിയുടെയും കടുത്ത ദൈവ വിശ്വാസത്തെ ഒരേ സമയം ബഹുമാനിക്കുകയും കളിയാക്കുകയും ചെയ്യുന്ന, അതിലെ ട്രെവറിന്റെ ആഖ്യാനരീതി അൽഭുതകരമാണ്.

അനുഭവിച്ചു തന്നെ അറിയണം,
ട്രെവർ നോഹ എന്ന കൊമേഡിയനെയും അദ്ദേഹത്തിന്റെ Born a Crime എന്ന പുസ്തകത്തെയും.

Amazon link: Link

എഴുതിയത് അപർണ

Latest Posts

കാലഹരണപ്പെട്ട വിദ്യാഭ്യാസ സംസ്‍കാരം!

കുറേക്കാലമായി എഴുതണമെന്നു കരുതിയ വിഷയം. ഞാൻ ജനിച്ചു വളർന്ന സാഹചര്യവും എന്നോട് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്ന ഏറ്റവും വലിയ തെറ്റ്.. എനിക്ക് കാണാപ്പാഠം പഠിക്കാൻ അറിയില്ല. എന്നാൽ പ്രാക്ടിക്കൽസ് ഒക്കെ...

ബ്രഡ് സ്നാക്ക്

ചേരുവകള്‍  എണ്ണ                           - 1...

ടൈഗേഴ്‌സ് നെസ്റ്റിലേക്ക് ഒരു എകാന്തയാത്ര

ഭൂട്ടാനിലേക്ക് സാഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്റ്ററി അഥവാ തക്ഷങ് ആണന്നുള്ള കാര്യത്തിൽ സംശയമില്ല. കിഴുക്കാംതൂക്കായി സ്ഥിതി ചെയ്യുന്ന മലയുടെ ചെരിവിൽ, തലയെടുപ്പോടെ ബുദ്ധമതക്കാരുടെ ഈ ആശ്രമം...

അവൾ ഇനി അഡ്ജസ്റ്റ് ചെയ്യില്ല

നീ ഒന്നു അഡ്ജസ്റ്റ് ചെയ്യ്…കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ…? നീ അല്ലേ അസ്ജസ്റ്റ് ചെയ്യേണ്ടത്…?പെണ്ണായാൽ കുറച്ച് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം…നീ ഒന്നു കണ്ണടച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു…

Stay in touch

To be updated with all the latest news, offers and special announcements.