ചേരുവകൾ
തക്കാളി – 3
സബോള – 1
ഇഞ്ചീ – ചെറിയ കഷ്ണം
വെളുത്തുള്ളി – 2
ജീരകം – 1/2 ടീസ്പൂൺ
കശ്മീരിമുളക് – 3 to 4
മൈദ – 1 കപ്പ്
റവ – 1/2 കപ്പ്
പഞ്ചസാര – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിനു
മല്ലിയില – ആവശ്യത്തിനു (optional )
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് തക്കാളി, ഇഞ്ചി, വെളുത്തുള്ളി, ജീരകം, മുളക്, കറിവേപ്പില എന്നിവ ചേർത്തു നന്നായി അരച്ചെടുക്കുക. ഒരു വലിയ കുഴിവുളള പാത്രത്തിലേക്ക് മൈദ, റവ, സബോള എന്നിവ ചേർത്തു ഇളക്കുക. ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന തക്കാളി മിക്സ്, പഞ്ചസാര, ഒരു നുള്ളുപ്പ് എന്നിവ ചേർത്തു നന്നായി ഇളക്കുക.
ചൂടായ തവയിൽ അപ്പത്തിന്റ രൂപത്തിൽ ചുട്ടെടുക്കുക.
റെസിപി പങ്കുവച്ചത് റ്റിസ്വി മാത്യു
follow us on സഹയാത്രിക