Monday, May 10, 2021

Latest Posts

കാലഹരണപ്പെട്ട വിദ്യാഭ്യാസ സംസ്‍കാരം!

കുറേക്കാലമായി എഴുതണമെന്നു കരുതിയ വിഷയം. ഞാൻ ജനിച്ചു വളർന്ന സാഹചര്യവും എന്നോട് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്ന ഏറ്റവും വലിയ തെറ്റ്.. എനിക്ക് കാണാപ്പാഠം പഠിക്കാൻ അറിയില്ല. എന്നാൽ പ്രാക്ടിക്കൽസ് ഒക്കെ...

ബ്രഡ് സ്നാക്ക്

ചേരുവകള്‍  എണ്ണ                           - 1...

ടൈഗേഴ്‌സ് നെസ്റ്റിലേക്ക് ഒരു എകാന്തയാത്ര

ഭൂട്ടാനിലേക്ക് സാഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്റ്ററി അഥവാ തക്ഷങ് ആണന്നുള്ള കാര്യത്തിൽ സംശയമില്ല. കിഴുക്കാംതൂക്കായി സ്ഥിതി ചെയ്യുന്ന മലയുടെ ചെരിവിൽ, തലയെടുപ്പോടെ ബുദ്ധമതക്കാരുടെ ഈ ആശ്രമം...

അവൾ ഇനി അഡ്ജസ്റ്റ് ചെയ്യില്ല

നീ ഒന്നു അഡ്ജസ്റ്റ് ചെയ്യ്…കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ…? നീ അല്ലേ അസ്ജസ്റ്റ് ചെയ്യേണ്ടത്…?പെണ്ണായാൽ കുറച്ച് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം…നീ ഒന്നു കണ്ണടച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു…

ടൈഗേഴ്‌സ് നെസ്റ്റിലേക്ക് ഒരു എകാന്തയാത്ര

ഭൂട്ടാനിലേക്ക് സാഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്റ്ററി അഥവാ തക്ഷങ് ആണന്നുള്ള കാര്യത്തിൽ സംശയമില്ല. കിഴുക്കാംതൂക്കായി സ്ഥിതി ചെയ്യുന്ന മലയുടെ ചെരിവിൽ, തലയെടുപ്പോടെ ബുദ്ധമതക്കാരുടെ ഈ ആശ്രമം സ്ഥിതി ചെയ്യുന്നു!

ഭൂട്ടാനിലേക്ക് ഒറ്റക്കുള്ള യാത്ര പ്ലാൻ ചെയ്തപ്പോൾ തന്നെ ടൈഗേഴ്‌സ് നെസ്റ്റ് കൂടി ഉൾപ്പെടുത്തിയെങ്കിലും, ഒറ്റയ്ക്ക് 2-3 മണിക്കൂർ ട്രെക്ക് ചെയ്തു ഇവിടെ എത്തിപ്പറ്റാൻ സാധിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. ഏതായാലും മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വലിക്കാതെ സധൈര്യം പാരോ പട്ടണത്തിൽ എത്തി.

അവിടെ നിന്ന് 12 കിലോമീറ്റർ ദൂരെയുള്ള അടിവാരത്തിൽ രാവിലെ ഏഴു മണിക്ക് എത്തി. 7:30 നു ടിക്കറ്റ് കൌണ്ടർ തുറന്നപ്പോൾ ടിക്കറ്റും വാങ്ങി ട്രെക്കിങ്ങ് ആരംഭിച്ചു. കുത്തനെയുള്ള പല കയറ്റങ്ങൾ കയറി വേണം ലക്ഷ്യസ്ഥാനത്തു എത്താൻ. വഴിയുലടനീളം തക്ഷങ് കാണാൻ പറ്റും. ആദ്യം ഒരു പൊട്ടു പോലെ കണ്ടിരുന്നത്, നടക്കും തോറും വലുതായി വലുതായി വന്നുകൊണ്ടിരുന്നു. തക്ഷങ് വളരുന്നതിനൊപ്പം എന്റെ ആവേശവും വളർന്നുവന്നു.

അതിരാവിലെ പുറപ്പെട്ടതുകൊണ്ട് വഴിയിൽ ഒറ്റ മനുഷ്യരില്ലായിരുന്നു. ലക്ഷ്യസ്ഥാനം മാത്രം മനസ്സിൽ കണ്ടു ധൈര്യപൂർവ്വം ഞാൻ മുന്നോട്ട് പോയി. ചുറ്റുമുള്ള ഹരിതാഭദൃശ്യങ്ങൾ മനസ്സിന് കുളിരു പകർന്നു. 10:30 നു മുകളിൽ എത്തിയപ്പോൾ, ഒറ്റക്ക് വിജയം നേടിയതിന്റെ അഭിമാനവും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷവും തോന്നി. കുറച്ചു നേരം മൊണാസ്റ്ററിയുടെ കഥകളും ചരിത്രവും ഒക്കെ കേട്ടിട്ട് 11:30 ആയപ്പോൾ തിരികെ യാത്ര തിരിച്ചു. മൊണാസ്റ്റെറി യിൽ വെച്ച് പരിചയപ്പെട്ട രണ്ടു പൂനക്കാരും കൂട്ടിനു ഉണ്ടായിരുന്നു. മിണ്ടിയും പറഞ്ഞും തിരികെ ഇറങ്ങിയത്കൊണ്ട് ഒട്ടും ക്ഷീണം അറിയാതെ രണ്ടു മണിക്ക് തിരികെ എത്തി.

ദുർഘടമായ കാനന പാതയിലൂടെ, ഒറ്റയ്ക്ക് ഒരു സ്ത്രീ തക്ഷങിൽ എത്തിച്ചേരുക അത്ര നിസ്സാര കാര്യമല്ല. പക്ഷേ തക്ഷങ് എത്തി കഴിയുമ്പോൾ ഈ കഷ്ടപ്പാട് വെറുതേ ആയില്ല എന്ന് ബോധ്യം വരും. മനസ്സിനെ നിർമലീകരിച്ച്, നമ്മളിൽ ഒരു പ്രത്യേക ശക്തിയും ശാന്തതയും തക്ഷങ് പ്രദാനം ചെയ്യും!

വിവരണം മിത്ര

Latest Posts

കാലഹരണപ്പെട്ട വിദ്യാഭ്യാസ സംസ്‍കാരം!

കുറേക്കാലമായി എഴുതണമെന്നു കരുതിയ വിഷയം. ഞാൻ ജനിച്ചു വളർന്ന സാഹചര്യവും എന്നോട് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്ന ഏറ്റവും വലിയ തെറ്റ്.. എനിക്ക് കാണാപ്പാഠം പഠിക്കാൻ അറിയില്ല. എന്നാൽ പ്രാക്ടിക്കൽസ് ഒക്കെ...

ബ്രഡ് സ്നാക്ക്

ചേരുവകള്‍  എണ്ണ                           - 1...

ടൈഗേഴ്‌സ് നെസ്റ്റിലേക്ക് ഒരു എകാന്തയാത്ര

ഭൂട്ടാനിലേക്ക് സാഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്റ്ററി അഥവാ തക്ഷങ് ആണന്നുള്ള കാര്യത്തിൽ സംശയമില്ല. കിഴുക്കാംതൂക്കായി സ്ഥിതി ചെയ്യുന്ന മലയുടെ ചെരിവിൽ, തലയെടുപ്പോടെ ബുദ്ധമതക്കാരുടെ ഈ ആശ്രമം...

അവൾ ഇനി അഡ്ജസ്റ്റ് ചെയ്യില്ല

നീ ഒന്നു അഡ്ജസ്റ്റ് ചെയ്യ്…കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ…? നീ അല്ലേ അസ്ജസ്റ്റ് ചെയ്യേണ്ടത്…?പെണ്ണായാൽ കുറച്ച് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം…നീ ഒന്നു കണ്ണടച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു…

Stay in touch

To be updated with all the latest news, offers and special announcements.