Monday, May 10, 2021

Latest Posts

കാലഹരണപ്പെട്ട വിദ്യാഭ്യാസ സംസ്‍കാരം!

കുറേക്കാലമായി എഴുതണമെന്നു കരുതിയ വിഷയം. ഞാൻ ജനിച്ചു വളർന്ന സാഹചര്യവും എന്നോട് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്ന ഏറ്റവും വലിയ തെറ്റ്.. എനിക്ക് കാണാപ്പാഠം പഠിക്കാൻ അറിയില്ല. എന്നാൽ പ്രാക്ടിക്കൽസ് ഒക്കെ...

ബ്രഡ് സ്നാക്ക്

ചേരുവകള്‍  എണ്ണ                           - 1...

ടൈഗേഴ്‌സ് നെസ്റ്റിലേക്ക് ഒരു എകാന്തയാത്ര

ഭൂട്ടാനിലേക്ക് സാഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്റ്ററി അഥവാ തക്ഷങ് ആണന്നുള്ള കാര്യത്തിൽ സംശയമില്ല. കിഴുക്കാംതൂക്കായി സ്ഥിതി ചെയ്യുന്ന മലയുടെ ചെരിവിൽ, തലയെടുപ്പോടെ ബുദ്ധമതക്കാരുടെ ഈ ആശ്രമം...

അവൾ ഇനി അഡ്ജസ്റ്റ് ചെയ്യില്ല

നീ ഒന്നു അഡ്ജസ്റ്റ് ചെയ്യ്…കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ…? നീ അല്ലേ അസ്ജസ്റ്റ് ചെയ്യേണ്ടത്…?പെണ്ണായാൽ കുറച്ച് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം…നീ ഒന്നു കണ്ണടച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു…

താർ മരുഭൂമിയിലെ വിശേഷങ്ങൾ

ചിരകാല അഭിലാഷമായിരുന്നു മരുഭൂമി സന്ദർശിക്കുക എന്നുള്ളത്. അങ്ങനെയാണ് രാജസ്ഥാൻ യാത്രയിൽ താർ മരുഭൂമി കാണാൻ തീരുമാനിച്ചത്. രാജസ്ഥാൻ സംസ്ഥാനത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് താർ മരുഭൂമി. ജൈസൽമേർ, ബികാനേർ, ജോധ്പുർ എന്നിവിടങ്ങളിൽ ആണ് യഥാർത്ഥ മരുഭൂമി. ജൈസൽമേർ നിന്നും 35 km അകലെ ഉള്ള താർ മരുഭൂമി ആണ് ഞങ്ങൾ സന്ദർശിക്കാൻ തിരഞ്ഞെടുത്തത്. ഉച്ചക്ക് 3.30 ആയപ്പോൾ ജൈസൽമേർ നിന്നും ഒരു ജീപ്പിൽ ഞാനും സുഹൃത്ത് അശേച്ചിയും, മരുഭൂമിയിലെ താമസം ഏർപ്പാടാക്കി തന്ന അലിയും കൂടി യാത്ര തിരിച്ചു.

ആദ്യം സന്ദർശിച്ചത് 18 km ദൂരെ സ്ഥിതി ചെയ്യുന്ന കുൽദര എന്ന ‘യക്ഷി പട്ടണം’ ആയിരുന്നു. അവിടെ എത്തിയപ്പോൾ മനുഷ്യവാസം ഇല്ലാത്ത ഒരു പഴയ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ മാത്രം. എങ്ങുന്നോ വീശുന്ന കാറ്റിന്റെ ശബ്ദവും. ഉള്ളിൽ ചെറിയൊരു പേടി. പെട്ടെന്നാണ് ഒരു കുട്ടിയുടെ ശബ്ദം കേട്ടത്. ‘ഈശ്വരാ, ജൂനിയർ യക്ഷിയോ’ എന്ന് ഞെട്ടി തിരിഞ്ഞു നോക്കുമ്പോഴതാ ഒരു പയ്യൻ വരുന്നു. അവൻ അടുത്ത ഗ്രാമത്തിലെ കുട്ടിയാണ്. കുൽദര കൊണ്ട് നടന്നു കാണിക്കാം എന്നതാണ് അവന്റെ വാഗ്‌ദാനം. പക്ഷേ സമയകുറവു കാരണം ഞങ്ങൾ അവൻ പറഞ്ഞ കഥകൾ കേട്ട് കുൽദരയെ അറിഞ്ഞു തൃപ്തിപ്പെട്ടു.

600 വർഷങ്ങൾക്ക് മുന്പ് പാലിവാൽ ബ്രാഹ്മിണർ താമസിച്ചിരുന്ന പട്ടണം ആയിരുന്നു കുൽദര. ജൈസൽമേർ എന്ന രാജ്യത്തെ മന്ത്രിയായിരുന്ന സലിം സിംഗ് ഗ്രാമതലവന്റെ മകളെ നോട്ടമിടുകയും അവളെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, ഗ്രാമവാസികൾ അവരുടെ വീട് ഉപേക്ഷിച്ച് പാലായനം ചെയ്തു. അവരുടെ പ്രാക്ക് കാരണം പിന്നീട് ആർക്കും അവിടെ വന്നു താമസിക്കാൻ പറ്റിയിട്ടില്ല. അങ്ങനെ കുൽദര “abandoned town” അഥവാ ഉപേക്ഷിക്കപ്പെട്ട പട്ടണമായി മാറി.

അവിടെ നിന്നും ഞങ്ങൾ വീണ്ടും യാത്ര ചെയ്ത് മരുഭൂമി സ്ഥിതി ചെയ്യുന്ന സം ഡുണ്സിലേ താമസ സ്ഥലത്തെത്തി. അവിടെയെത്തിയപ്പോൾ അതാ ഞങ്ങൾക്ക് മരുഭൂമി കാണാൻ പോകാൻ രണ്ടു ഒട്ടകങ്ങൾ തയ്യാറായി നിൽക്കുന്നു. സന്തോഷമായി ബാലേട്ട! ഞാൻ ചാടി ഒട്ടകപ്പുറത്ത് കയറി. നിലത്ത് കിടന്ന ഒട്ടകം മുൻകാലുകൾ നിവർത്തിയതും ഞാൻ പെൻഡുലം പോലെ പിറകോട്ടു വീണു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നതിനു മുമ്പ് ഒട്ടക്കം പിൻകാലുകൾ നിവർത്തി ഞാൻ പിറകോട്ട്‌ മറിഞ്ഞ സ്പീഡിൽ മുന്നോട്ട് വീണു. വീഴാതിരിക്കാൻ ഒട്ടകത്തിനെ അള്ളി പിടിച്ചിരുന്നു. നടന്നു തുടങ്ങിയപ്പോഴേക്കും നിലത്ത് വീണു നടുവ് ഓടിയുമോ എന്ന് ആകെ പേടി. വല്ല വിധേനയും 2 km താണ്ടി മരുഭൂമിയിലെത്തി. നിലത്തിറങ്ങാൻ നേരത്ത് വീണ്ടും ഒട്ടകത്തിന്റെ പുറത്ത് പെൻഡുലം ഡാൻസ് ഞാൻ അരങ്ങേറി. മഴക്കാലം ആയതിനാൽ സൂര്യാസ്തമയം കാണാൻ പറ്റിയില്ല. കുറച്ചു നേരം അവിടൊക്കെ ചുറ്റി കണ്ട് വീണ്ടും ഒട്ടക പുറത്തേറി റിസോർട്ടിൽ തിരിച്ചെത്തി. അപ്പോൾ ശരിക്കും കിളിപോയ അവസ്ഥയായിരുന്നു. ഒട്ടകപ്പുറത്ത് കേറാനുള്ള എല്ലാ ആഗ്രഹവും അന്നതോടെ തീർന്നു. ഒട്ടകം ഒരു ഭീകര ജീവിയാണെന്നും ഇനി ജീവിതത്തിൽ ഒട്ടകപ്പുറത്ത് കയറില്ല എന്നും അന്നോടെ തീരുമാനമായി.

വൈകിട്ട് താമസസ്ഥലത്ത് സംഗീത നൃത്ത സന്ധ്യ അരങ്ങേറി. സീസൺ അല്ലാത്ത കൊണ്ട് ഞങ്ങൾ രണ്ടു പേര് മാത്രമേ റിസോർട്ടിൽ ഉണ്ടായിരുന്നുള്ളു. സീസൺ സമയത്ത് ഡിജെ പാർട്ടിയും മറ്റും ഉണ്ടാകാറുണ്ട്. രാത്രിയിൽ രാജസ്ഥാനിലെ തനതു ഭക്ഷണമായ ‘ ദാൽ ബാട്ടി ചുർമ’ കഴിച്ചു. ഗോതമ്പ് പൊടി വറുത്ത് ഉരുട്ടി കനലിൽ ചുട്ട്‌ എടുക്കുന്നതാണ് ബാട്ടി. അത് ദാൽ ചേർത്ത് കുഴച്ചാണ് ഭക്ഷിക്കുന്നത്. ഗോതമ്പ് പൊടി കൊണ്ട് തന്നെ ഉണ്ടാക്കുന്ന ഒരു മധുര പലഹാരം ആണ് ചുർമ. ഭക്ഷണം ഒക്കെകഴിഞ്ഞു ഞങ്ങൾ സ്വിസ്‌ ടെന്റിൽ അന്തി ഉറങ്ങി.


രാവിലെ ആറു മണിക്ക് മരുഭൂമിയിലെ സൂര്യോദയം കാണാൻ ജീപ്പിൽ പുറപെട്ടു. ജീപ്പിന്റെ പുറകിൽ ഒരു കമ്പിയിൽ പിടിച്ചാണ് നിൽക്കേണ്ടത്. മരുഭൂമിയിൽ എത്തിയതും ഡ്രൈവർ ചീറി പായൻ തുടങ്ങി. ഇരുവശത്തും മണ്ണ് തെറിച്ചു വീണു കൊണ്ടിരുന്നു. വളരെ രസകരമായ ഒരു അനുഭവമായിരുന്നു. കുറച്ചു കഴിഞ്ഞു മരുഭൂമിയിലെ ഒരു ചായ പീടികയിൽ വണ്ടി നിർത്തി. അവിടെ ഇരുന്ന് ഒരു ചായയും കുടിച്ച് ഞങ്ങൾ ഒരു മനോഹരമായ സൂര്യോദയത്തിനു സാക്ഷ്യം വഹിച്ചു. തൊട്ടടുത്ത് കുറച്ചു ഒട്ടകങ്ങളും സൂര്യോദയം ആസ്വദിച്ചു കിടന്നു. പതുക്കെ തിരക്ക് കൂടി വന്നപ്പോൾ ഞങ്ങൾ അവിടെ നിന്നും തിരിച്ചു റിസോർട്ടിലേക്ക് തിരിച്ചു.

പോകുന്ന വഴി ബഞ്ചാരാസ് എന്ന് വിളി പേരുള്ള നാടോടികൾ താമസിക്കുന്നുണ്ടയിരുന്ന്. സുരക്ഷാ കാരണങ്ങളാൽ ആദ്യം ഡ്രൈവർ വണ്ടി അവിടെ നിർത്താൻ വിസ്സമിതിച്ചെങ്കിലും എന്റെ നിർബന്ധത്തിന് വഴങ്ങി അവിടെ നിർത്തി. ഞാൻ വെറുതേ അവിടെയൊക്കെ ഒന്നു കിറങ്ങി. മണൽപ്പുറത്ത് കമ്പ് വളച്ച് വെച്ച് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു ഒരു മേൽക്കൂരയും, അതാണ് പലരുടെയും വീട്. ആടുകളും മനുഷ്യരും പട്ടിയും എല്ലാം ഒന്നിച്ചാണ് താമസം. ചില കട്ടിലിനു പുറത്ത് ആട് കിടക്കുന്നത് കണ്ടു. വിളറിയ മുഖമുള്ള ഒരു പറ്റം കുട്ടികൾ പൈസക്ക് വേണ്ടി എന്നെ പൊതിഞ്ഞു. അപ്പോളേക്കും ഡ്രൈവർ വണ്ടി എടുത്ത് എന്നെ അവിടെ നിന്നും കടത്തി.

പ്രഭാത ഭക്ഷണത്തിന് ശേഷം, അലി ഞങ്ങളെ 12 km അകലെ ഉള്ള അലിയുടെ ഗ്രാമത്തിൽ കൊണ്ടു പോയി. ഒരു ഗ്രാമത്തിൽ നിന്നും അടുത്ത ഗ്രാമത്തിലേക്ക് 2-3 km നടക്കണം. പൊതു ഗതാഗത സംവിധാനം ഒന്നുമില്ല. മിക്ക വീടുകളും മൺ വീടുകളായിരുന്നൂ. മേൽക്കൂര കച്ചി കൊണ്ട് മേഞ്ഞതും. ചില വീടുകൾ മാത്രം ഇഷ്ടിക വെച്ച് നിർമിച്ച രണ്ടു മുറി കെട്ടിടം ആയിരുന്നു. രാത്രിയിൽ എല്ലാവരും മണലിൽ പായ്‌ വിരിച്ചാണ് കിടക്കുക. മഞ്ഞ് കാലത്ത് മാത്രമാണ് അകത്തു കിടക്കുന്നത്. ഇവരുടെ ജീവിത മാർഗ്ഗം ആടിനെ മേയ്ക്കലാണ്. കുട്ടികൾക്ക് ഭക്ഷണം ഉണക്ക റൊട്ടിയും പാലുമയിരുന്നൂ. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. അത് കൊണ്ട് തന്നെ കുട്ടികളിൽ വിളർച്ച പ്രകടമായിരുന്നു. അവിടെ സ്കൂളുകളിൽ ഉച്ച ഭക്ഷണം ഒന്നും കിട്ടില്ല. മിക്ക കുട്ടികളും സ്കൂളുകളിൽ പോകാതെ ആട്/ഒട്ടകം മേയിച്ച് നടക്കും. ഞങ്ങൾ കുട്ടികൾക്ക് വേണ്ടി കരുതിയിരുന്ന ബിസ്കറ്റ്, ബുക്ക്, പെൻസിൽ എല്ലാം വിതരണം ചെയ്തതു. കുട്ടികൾ വലിയ സന്തോഷത്തിൽ ആയി. വെള്ളത്തിന്റെ ദൗർലഭ്യം വളരെ പ്രകടമായിരുന്നു. വല്ലപ്പോഴും മഴവെള്ളം സംഭരിച്ചു വെച്ചാണ് വർഷം മുഴുവൻ ഉപയോഗിക്കുന്നത്. രാവിലെ ഓരോരുത്തരും ഓരോ മഗ്ഗ് വെള്ളം എടുത്ത്, വിജനമായ പ്രദേശത്തു പോയി പ്രാഥമിക ആവശ്യങ്ങൾ നിറവേറും. വല്ലപ്പോഴും മാത്രമാണ് ഇവർ കുളിക്കുക. കുളിക്കുന്ന വെള്ളമാകട്ടേ ശേഖരിച്ചു കന്നുകാലികൾക്ക് കൊടുക്കും. മഴവെള്ള സംഭരണിയിലെ വെള്ളം തീർന്നാൽ, നല്ല വില കൊടുത്തു വെള്ളം ടാങ്കർ ലോറിയിൽ അടിക്കേണ്ടി വരും. എനിക്ക് ഗ്രാമത്തിലെ ജീവിതം ശരിക്കും ഒരു നൊമ്പരമായി. പുറം ലോകവുമായി അധികം ബന്ധമില്ലാതെ കഷ്ടപ്പാടിൽ ജീവിക്കുന്ന കുറച്ചു മനുഷ്യർ. രാജസ്ഥാനിലെ മിക്ക ഗ്രാമങ്ങളെയും അവസ്ഥ ഇത് തന്നെ.

ഉച്ചയോടെ ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു. തിരികെ പോന്നപ്പോൾ ഞാനായിരുന്നു ജീപ്പിന്റെ ഡ്രൈവർ. ആ വിജനമായ വഴികളിൽ കൂടി രാജസ്ഥാനി പാട്ടും ഇട്ട് വണ്ടി ഓടിക്കുന്നത് ഒരു മറക്കാനാവാത്ത അനുഭവമായിരുന്നു . പോകുന്ന വഴിക്ക് ഞങ്ങൾ കാബ ഫോർട്ട് സന്ദർശിച്ചു. രാജസ്ഥാനിലെ ബാക്കി കോട്ടകൾ വെച്ച് നോക്കുമ്പോൾ വളരെ ചെറിയ ഒരു കോട്ട. കുറച്ചു പുരാവസ്തുക്കൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. വഴിയിൽ ഉടനീളം ഒരാൾ പൊക്കത്തിന് വളർന്നു നിൽക്കുന്ന കള്ളി ചെടികൾ കാണാം. മരുഭൂമിയിലെ മരുപ്പച്ച ഒരു വിസ്മയം തന്നെയായിരുന്നു. ചുട്ടു പൊള്ളന്ന മണൽ കൂനകൾ ക്കിടയിൽ ഒരു ചെറിയ ഭംഗിയുള്ള തടാകം. കണ്ണിനും മനസ്സിനും കുളിർമ ഏകുന്ന കാഴ്ച്ച. ഉച്ചക്ക് ഒരു മണിയോടെ താർ പര്യടനം പൂർത്തിയാക്കി ഞങ്ങൾ തിരിച്ച് എത്തി. താർ മരുഭൂമിയും, സൂര്യോദയവും താമസവും എല്ലാം അസ്വദിച്ചെങ്കിലും ഗ്രാമങ്ങളിലെ ആളുകളുടെ അവസ്ഥ മനസ്സിൽ ഇന്നും ഒരു വിങ്ങലായി നിലകൊള്ളുന്നു.

[കുറിപ്പ് – മരുഭൂമിയിൽ താമസിക്കാൻ ഒരാൾക്ക് ₹1500 മുതൽ ₹4000 വരെ ആകും. ഇതിൽ സാധാരണ താമസം, ഒട്ടക സവാരി, രാത്രിയിലെ ഭക്ഷണം, രാവിലത്തെ ഭക്ഷണം, കലാസന്ധ്യ, dj party എന്നിവ ഉൾപ്പെടും. പക്ഷേ ജൈസൽമേർ നിന്നും സം dunes എത്താൻ 750 രൂപ കൊടുത്ത് വേറേ ടാക്സി പിടിക്കണം. കുൽദര, കാബ കാണണം എങ്കിൽ കൂടുതൽ ഈടാകും. ജീപ്പ് സഫാരിക്ക്‌ ഒരാൾക്ക് ₹500 – ₹750 വരെ ആകും. കുറേ വില പേശിയാണ് ₹2000 ക്ക്‌ ഞങ്ങൾക്ക് ഇതെല്ലാം ലഭ്യമായത്. നല്ല വിശ്വസ്തനായ ട്രാവൽ ഏജൻട്ട്‌ ആണ് അലി. ജൈസൽമേർ കൊട്ടക്കകത്ത് മിതമായ നിരക്കിൽ അലിയുടെ home stayil ഞങ്ങൾ താമസിച്ചിരുന്നു. ( അലി +917742455158)]

Latest Posts

കാലഹരണപ്പെട്ട വിദ്യാഭ്യാസ സംസ്‍കാരം!

കുറേക്കാലമായി എഴുതണമെന്നു കരുതിയ വിഷയം. ഞാൻ ജനിച്ചു വളർന്ന സാഹചര്യവും എന്നോട് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്ന ഏറ്റവും വലിയ തെറ്റ്.. എനിക്ക് കാണാപ്പാഠം പഠിക്കാൻ അറിയില്ല. എന്നാൽ പ്രാക്ടിക്കൽസ് ഒക്കെ...

ബ്രഡ് സ്നാക്ക്

ചേരുവകള്‍  എണ്ണ                           - 1...

ടൈഗേഴ്‌സ് നെസ്റ്റിലേക്ക് ഒരു എകാന്തയാത്ര

ഭൂട്ടാനിലേക്ക് സാഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്റ്ററി അഥവാ തക്ഷങ് ആണന്നുള്ള കാര്യത്തിൽ സംശയമില്ല. കിഴുക്കാംതൂക്കായി സ്ഥിതി ചെയ്യുന്ന മലയുടെ ചെരിവിൽ, തലയെടുപ്പോടെ ബുദ്ധമതക്കാരുടെ ഈ ആശ്രമം...

അവൾ ഇനി അഡ്ജസ്റ്റ് ചെയ്യില്ല

നീ ഒന്നു അഡ്ജസ്റ്റ് ചെയ്യ്…കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ…? നീ അല്ലേ അസ്ജസ്റ്റ് ചെയ്യേണ്ടത്…?പെണ്ണായാൽ കുറച്ച് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം…നീ ഒന്നു കണ്ണടച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു…

Stay in touch

To be updated with all the latest news, offers and special announcements.