Monday, May 10, 2021

Latest Posts

കാലഹരണപ്പെട്ട വിദ്യാഭ്യാസ സംസ്‍കാരം!

കുറേക്കാലമായി എഴുതണമെന്നു കരുതിയ വിഷയം. ഞാൻ ജനിച്ചു വളർന്ന സാഹചര്യവും എന്നോട് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്ന ഏറ്റവും വലിയ തെറ്റ്.. എനിക്ക് കാണാപ്പാഠം പഠിക്കാൻ അറിയില്ല. എന്നാൽ പ്രാക്ടിക്കൽസ് ഒക്കെ...

ബ്രഡ് സ്നാക്ക്

ചേരുവകള്‍  എണ്ണ                           - 1...

ടൈഗേഴ്‌സ് നെസ്റ്റിലേക്ക് ഒരു എകാന്തയാത്ര

ഭൂട്ടാനിലേക്ക് സാഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്റ്ററി അഥവാ തക്ഷങ് ആണന്നുള്ള കാര്യത്തിൽ സംശയമില്ല. കിഴുക്കാംതൂക്കായി സ്ഥിതി ചെയ്യുന്ന മലയുടെ ചെരിവിൽ, തലയെടുപ്പോടെ ബുദ്ധമതക്കാരുടെ ഈ ആശ്രമം...

അവൾ ഇനി അഡ്ജസ്റ്റ് ചെയ്യില്ല

നീ ഒന്നു അഡ്ജസ്റ്റ് ചെയ്യ്…കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ…? നീ അല്ലേ അസ്ജസ്റ്റ് ചെയ്യേണ്ടത്…?പെണ്ണായാൽ കുറച്ച് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം…നീ ഒന്നു കണ്ണടച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു…

കാലഹരണപ്പെട്ട വിദ്യാഭ്യാസ സംസ്‍കാരം!

കുറേക്കാലമായി എഴുതണമെന്നു കരുതിയ വിഷയം. ഞാൻ ജനിച്ചു വളർന്ന സാഹചര്യവും എന്നോട് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്ന ഏറ്റവും വലിയ തെറ്റ്.. എനിക്ക് കാണാപ്പാഠം പഠിക്കാൻ അറിയില്ല. എന്നാൽ പ്രാക്ടിക്കൽസ് ഒക്കെ നന്നായി ചെയ്യുമായിരുന്നു. ആപ്ലികേഷൻ അറിയുന്ന വിഷയം ആണെങ്കിൽ താല്പര്യം കൂടും. എന്നാൽ അഞ്ചാം ക്ലാസ് മുതൽ +2 വരെ ഞാൻ പഠിച്ച പല വിഷയങ്ങളിലെയും ഭൂരിഭാഗം ചാപ്റ്ററുകളും ഏറെ ജീവിതത്തിൽ ഏഴയലത്തുപോലും ഉപയോഗിക്കേണ്ടി വന്നിട്ടില്ല. അല്ലെങ്കിൽ ഞാൻ പഠിച്ചുകൂട്ടിയതിന്റെയൊക്കെ paractical application എനിക്കറിയില്ല. പഠിപ്പിച്ചിട്ടില്ല. ഈ അവസ്ഥ മാറേണ്ട സമയം നൂറ്റാണ്ടുകൾക്കു മുൻപേ അസ്തമിച്ചിരിക്കുന്നു.

പണ്ട് ഇംഗ്ലീഷ് പഠിക്കാൻ ഇംഗ്ലീഷ് ന്യൂസ് കാണാൻ ഒത്തിരി അധ്യാപകർ പല ക്ലാസ്സിലായി പറഞ്ഞിട്ടുണ്ട്. അന്ന് ഇംഗ്ലീഷ് ന്യൂസ് ജീവൻ ചാനലിൽ ഉണ്ടായിരുന്നു. ഒരു വക മനസിലാകില്ല. ഒന്നാമത് ന്യൂസ് ഒക്കെ ആകാംഷയോടെ കാണാനുള്ള പക്വതയും മനസുമില്ല. രണ്ടാമത് ഒരു പിടിയുമില്ലാത്ത രാഷ്ട്രീയം. അന്നുമുതലെ ഇംഗ്ലീഷ്, തമിഴ് സിനിമകൾ കാണും. തുടക്കത്തിലെഴുതി കാണിക്കുന്ന തമിഴ് സിനിമയുടെ പേര് വായിച്ചു തുടങ്ങിയാണ് തമിഴ് വായിക്കാൻ പഠിച്ചത്. ഇംഗ്ലീഷ് സിനിമയിൽ സബ്‌ടൈറ്റിൽസ് അറിയാതെ വായിച്ചു പോകും. അങ്ങനെയാണ് ഇംഗ്ലീഷും പഠിച്ചത്. ഇപ്പോഴും ആ ശീലം ഉണ്ട്. ഫോണിൽ സിനിമ കാണുമ്പോൾ അറിയാത്ത വാക്കുകൾ അപ്പൊ തന്നെ അർഥം നോക്കി, പിന്നെ ആ വാക്കുകൾ മറക്കാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് നോക്കാനായി സ്ക്രീൻ ഷോട്ട് എടുത്തുവയ്ക്കും. വായിക്കുന്ന ഇംഗ്ലീഷ് പുസ്തകത്തിൽ മുഴുവനും കുരു കുരൂന്ന് എഴുതി വയ്ക്കും. അതിലൊരു നാണക്കേടും തോന്നിയിട്ടില്ല. പതിനൊന്നാം വയസിൽ ഇംഗ്ലീഷ് ആദ്യമായി പഠിച്ച ഒരു ഗവണ്മെന്റ് സ്കൂൾ വിദ്യാർത്ഥിക്ക്, വല്യ തെറ്റില്ലാതെ ഇംഗ്ലീഷ് എഴുതാൻ അത് അത്യാവശ്യമാണ്.

ഇപ്പൊ ഓർക്കാറുണ്ട്.. അന്നൊക്കെ സ്കൂളിൽ പഠിപ്പിച്ച പല കഥകളും അന്നുതന്നെ സിനിമയായി ഇറങ്ങിയിട്ടുണ്ട്. സ്കൂളില് കംപ്യൂട്ടറും ഉണ്ടായിരുന്നു. പഠിക്കാനുള്ള കഥകളുടെ ഓരോ സിനിമ വച്ച് കാണിച്ചാൽ അന്നേ പലരും ഇംഗ്ലീഷിന് പുലിയായേനെ. കാണാപ്പാഠം പഠിക്കാനുള്ള കഴിവിനപ്പുറം ചെയ്തുകാണിക്കാൻ കഴിവുള്ളവരും അംഗീകരിക്കപ്പെട്ടേനെ. അവരുടെ ബാല്യവും നന്നായിരുന്നേനെ. എലോൺ മസ്‌ക് വളരെ കാര്യങ്ങളിൽ എന്റെ റോൾ മോഡലാണ്. അതിൽ ഒന്ന്, ചൊവ്വയിൽ വീടുവച്ചാൽ എങ്ങനെയിരിക്കും, എല്ലാ വീട്ടിലും സോളാർ പാനൽ വച്ചാൽ എന്താ കുഴപ്പം, ഒരു മണിക്കൂറുകൊണ്ട് ഡൽഹി എത്തിയാൽ എന്ത് എളുപ്പമായിരുന്നു, ഈ ട്രാഫിക് ബ്ലോക്ക് ഇല്ലായിരുന്നുവെങ്കിൽ, അല്ലെങ്കിൽ ട്രാഫിക് ബ്ലോക്ക് ദൂരയാത്രക്കു പോകുന്നവർക്കെങ്കിലും ഒഴിവാക്കാൻ പറ്റിയിരുന്നരികിൽ, എന്നൊക്കെ ഞാൻ സ്വപ്നം കാണാറുണ്ട്. ഇതിൽ അവസാനത്തേത് സ്വപനം കാണാത്ത മലയാളി ഉണ്ടാകില്ല.

ചൊവ്വയിൽ വീടുവച്ചാൽ എങ്ങനെയിരിക്കും എന്ന ചോദ്യത്തിനും ചിന്തക്കുമുള്ള ഉത്തരം എലോൺ മസ്‌ക് തന്നത് “SpaceX Mars program” എന്ന മിഷനിലൂടെയാണ്. എല്ലാ വീടുകളിലും സോളാർ പാനൽ വഴി സൗരോർജ്ജം എന്ന പദ്ധതി, സോളാർ റൂഫ് അഥവാ സൗരോർജ്ജ മേൽക്കൂര എന്നൊതൊക്കെ മൂപ്പര് പറഞ്ഞും, തന്നാലാകും വിധം പ്രവർത്തീകവും ആക്കിത്തുടങ്ങിയിട്ട് വർഷം കുറെയായി. ഒരു മണിക്കൂറുകൊണ്ട് ഡൽഹിയാത്ര.. അതും മൂപ്പര് വളരെ മുന്നേ പറഞ്ഞു.. ഹൈപ്പർ ലൂപ്പ് എന്ന പദ്ധതിയിലൂടെ.. പറയുക മാത്രമല്ല.. പ്രാവർത്തികമാക്കാനും തുടങ്ങി. ഭൂമിക്കടിയിലൂടെ ടണലുകൾ ഒരു സെൻട്രലൈസ്ഡ് കണ്ട്രോൾ സിസ്റ്റത്തിലൂടെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനുള്ള പദ്ധതിയും എലോൺ മുൻപോട്ടു വച്ചു.. പരിമിതിക്കുള്ളിൽ നിന്ന് അത് പ്രാവർത്തികമാക്കാനുള്ള കാര്യങ്ങളും ചെയ്യുന്നു.. പക്ഷെ ഇതിനൊക്കെ അപ്പുറം അദ്ദേഹം മുന്നോട്ടു വച്ച, പ്രവർത്തീകമാക്കുന്ന മറ്റൊരു കാര്യമാണ് “Ad Astra School”. സംഭവം ലളിതമാണ്. 3 ഇഡിയറ്റ് സിനിമേല് കാണിക്കുന്ന റാഞ്ചോ സ്കൂൾ പോലൊന്ന്…! പഠനം കുറച്ചുകൂടി പ്രാക്ടിക്കൽ ആക്കുക. പ്രാഥമീക, അവശ്യ വിദ്യഭ്യാസം നൽകി, കായീക വിദ്യാഭ്യാസം ഉൾപ്പെടുത്തി, ബാക്കിയുള്ളതെല്ലാം കുട്ടികളുടെ കഴിവും താല്പര്യവും കണ്ടറിഞ്ഞു പഠിപ്പിക്കുന്ന രീതി പിന്തുടരുന്ന സ്കൂൾ. പഠിക്കുന്ന കാര്യങ്ങൾ ഭാവിയിൽ എങ്ങിനെ പ്രയോജനപ്പെടും എന്ന് പറഞ്ഞു മനസിക്കിക്കുന്ന രീതി. ഹോം വർക് ഒഴിവാക്കുന്ന രീതി. പരമ്പരാഗത പരീക്ഷ രീതികൾ മാറ്റി മറിക്കുന്ന ശൈലി.. പരീക്ഷകൾ കൂടുതലും പ്രാക്ടിക്കൽ ആക്കി, പുസ്തകങ്ങൾ, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകി, എത്ര വേഗത്തിൽ, കൃത്യതയോടെ കാര്യങ്ങൾ ചെയ്യുന്നു എന്ന് വിലയിരുത്തുന്ന കഴിവിന് മാർക്ക് നൽകുന്ന രീതി. കാണാപ്പാഠം പഠിക്കാനുള്ള കഴിവല്ല ബുദ്ധിയുടെ അളവുകോൽ എന്ന് സ്പഷ്ടമായി പറഞ്ഞു വയ്ക്കുന്ന രീതി..

ലൈംഗീക വിദ്യാഭ്യാസം കൊടുക്കണം എന്ന് പറയുമ്പോൾ പ്രാക്ടിക്കൽ നടത്തുവോ എന്ന് ചോദിക്കുന്ന വിവരമില്ലാത്ത സദാചാര മത രാഷ്ട്രീയ വാദികൾ ഉള്ളിടത്തോളം ഇതൊക്കെ സ്വപ്നങ്ങളായി തന്നെ അവശേഷിക്കും. ഐൻസ്റ്റീൻ പറഞ്ഞുവച്ച ഒരു ചൊല്ലുണ്ട്..

“DON’T JUDGE A FISH BY ITS ABILITY TO CLIMB A TREE!”

മരം കേറാനുള്ള കഴിവ് നോക്കി ഒരു മത്സ്യത്തിന്റെ കഴിവിനെ അളക്കരുതെന്നു അർഥം…

പണ്ടൊക്കെ ഒപ്പം പഠിച്ച പഠിപ്പിസ്റ്റുകളെക്കാൾ നല്ല രീതിയിൽ പല പിൻബഞ്ചുകാരും എത്തിനിൽക്കുന്നത് കാണുമ്പോൾ എന്തുകൊണ്ട് ബന്ധപ്പെട്ടവരുടെ തലയിൽ ഇനിയും സൂര്യനുദിക്കുന്നില്ല എന്ന് തോന്നും. ഈ രീതിയൊക്കെ എന്ന് നടപ്പാകും എന്നുറപ്പില്ലെങ്കിലും നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചു എന്ന് മാത്രം അറിയാം…

NB: കൊറോണയെങ്ങാനും വന്നു തട്ടിപ്പോയാൽ പറയാൻ പറ്റിയില്ലെങ്കിലോ എന്നൊരു പേടി. അവസ്ഥ അതാണല്ലോ.????

????️ ജോഷ്‌ന ഷാരോൺ ജോൺസൺ

Latest Posts

കാലഹരണപ്പെട്ട വിദ്യാഭ്യാസ സംസ്‍കാരം!

കുറേക്കാലമായി എഴുതണമെന്നു കരുതിയ വിഷയം. ഞാൻ ജനിച്ചു വളർന്ന സാഹചര്യവും എന്നോട് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്ന ഏറ്റവും വലിയ തെറ്റ്.. എനിക്ക് കാണാപ്പാഠം പഠിക്കാൻ അറിയില്ല. എന്നാൽ പ്രാക്ടിക്കൽസ് ഒക്കെ...

ബ്രഡ് സ്നാക്ക്

ചേരുവകള്‍  എണ്ണ                           - 1...

ടൈഗേഴ്‌സ് നെസ്റ്റിലേക്ക് ഒരു എകാന്തയാത്ര

ഭൂട്ടാനിലേക്ക് സാഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്റ്ററി അഥവാ തക്ഷങ് ആണന്നുള്ള കാര്യത്തിൽ സംശയമില്ല. കിഴുക്കാംതൂക്കായി സ്ഥിതി ചെയ്യുന്ന മലയുടെ ചെരിവിൽ, തലയെടുപ്പോടെ ബുദ്ധമതക്കാരുടെ ഈ ആശ്രമം...

അവൾ ഇനി അഡ്ജസ്റ്റ് ചെയ്യില്ല

നീ ഒന്നു അഡ്ജസ്റ്റ് ചെയ്യ്…കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ…? നീ അല്ലേ അസ്ജസ്റ്റ് ചെയ്യേണ്ടത്…?പെണ്ണായാൽ കുറച്ച് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം…നീ ഒന്നു കണ്ണടച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു…

Stay in touch

To be updated with all the latest news, offers and special announcements.