പരിപ്പ് മുരിങ്ങയില വളരെ രുചികരവും ആരോഗ്യ പ്രദവുമായ വിഭവമാണ്. ഈ കൊറോണക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യത്തിനു ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ജീവിത ശൈലിയിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ചേരുവകൾ

പരിപ്പ് – 100 g
മുരിങ്ങയില -1കപ്പ്
കസ്സൂരി മേത്തി – 1 സ്പൂൺ
ഉള്ളി – 5
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ
പച്ചമുളക് – 4
തക്കാളി – 1ണ്ണം
തയ്യാറാക്കേണ്ട വിധം:
ആദ്യം പരിപ്പ് ഉപ്പും മഞ്ഞൾ പൊടിയും 1 സ്പൂൺ വെളിച്ചണ്ണയും ചേർത്ത് വേവിചെടുക്കുക. ശേഷം ചീനച്ചട്ടി വച്ച് വെളിച്ചണ്ണയിൽ കടുക് പൊട്ടിച്ച് പിഞ്ച് ജീരകം ചതച്ചത് ഇട്ട് ഉണക്കമുളക് വേപ്പില, ഉള്ളി, ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് ഇവ ഇട്ട് നന്നായ് വഴറ്റി, തക്കാളി അരിഞ്ഞത് ഇടുക, പിഞ്ച് മഞ്ഞൾ പൊടി, മുളക് പൊടി, കസൂരി മേത്തി (ഉലുവ ഇല) ഇവ ചേർത്ത് മുരിങ്ങയില ഇട്ട് നന്നായ് വഴറ്റുക. മൊരിഞ്ഞ് വരുമ്പോൾ പരിപ്പ് കുടഞ്ഞിട് ഇളക്കി യോജിപ്പിക്കുക, പരിപ്പ് മുരിങ്ങയിലക്കറി റെഡി.
✍🏼 മിസ്രിയ ഷിജാർ