Monday, May 10, 2021

Latest Posts

കാലഹരണപ്പെട്ട വിദ്യാഭ്യാസ സംസ്‍കാരം!

കുറേക്കാലമായി എഴുതണമെന്നു കരുതിയ വിഷയം. ഞാൻ ജനിച്ചു വളർന്ന സാഹചര്യവും എന്നോട് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്ന ഏറ്റവും വലിയ തെറ്റ്.. എനിക്ക് കാണാപ്പാഠം പഠിക്കാൻ അറിയില്ല. എന്നാൽ പ്രാക്ടിക്കൽസ് ഒക്കെ...

ബ്രഡ് സ്നാക്ക്

ചേരുവകള്‍  എണ്ണ                           - 1...

ടൈഗേഴ്‌സ് നെസ്റ്റിലേക്ക് ഒരു എകാന്തയാത്ര

ഭൂട്ടാനിലേക്ക് സാഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്റ്ററി അഥവാ തക്ഷങ് ആണന്നുള്ള കാര്യത്തിൽ സംശയമില്ല. കിഴുക്കാംതൂക്കായി സ്ഥിതി ചെയ്യുന്ന മലയുടെ ചെരിവിൽ, തലയെടുപ്പോടെ ബുദ്ധമതക്കാരുടെ ഈ ആശ്രമം...

അവൾ ഇനി അഡ്ജസ്റ്റ് ചെയ്യില്ല

നീ ഒന്നു അഡ്ജസ്റ്റ് ചെയ്യ്…കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ…? നീ അല്ലേ അസ്ജസ്റ്റ് ചെയ്യേണ്ടത്…?പെണ്ണായാൽ കുറച്ച് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം…നീ ഒന്നു കണ്ണടച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു…

സ്ത്രീകളിലെ വിഷാദരോഗം നിസ്സാരവൽക്കരിക്കരുത്!

ജീവിതത്തിൽ പ്രയാസകരമായ അവസരങ്ങളിൽ ദുഖിച്ചിരിക്കുക അല്ലെങ്കിൽ മിണ്ടാതിരിക്കുക ഇവയെല്ലാം സാധാരണമാണ്. എന്നാൽ ഒരൽപ്പ സമയത്തിനു ശേഷം നമ്മൾ അത് മറന്ന് നോർമലാവുന്നു. എന്നാൽ വിഷാദം അത് അങ്ങനെ അല്ല അത് രോഗാവസ്ഥ തന്നെയാണ് . വിഷാദരോഗം അധവാ ഡിപ്രഷൻ ഒരു മാനസികാവസ്ഥയാണ്. നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു, ഉറങ്ങുന്നു, ഭക്ഷണം കഴിക്കുന്നു, അല്ലെങ്കിൽ ജോലി ചെയ്യുന്നു തുടങ്ങിയ എല്ലാ ദൈനംദിന പ്രവർത്തികളും കൈകാര്യം ചെയ്യുന്ന രീതിയെ മൊത്തമായോ ഭാഗികമായോ ബാധിക്കുന്ന ഒരു അവസ്ഥ.

പുരുഷന്മാരേക്കാൾ സ്ത്രീകളിൽ വിഷാദം കൂടുതലായി കാണപ്പെടുന്നു. ചില ജൈവഹോർമോൺ, സാമൂഹിക ഘടകങ്ങൾ തുടങ്ങിയവ സ്ത്രീകൾക്ക് അവരിൽ നിന്ന് വ്യത്യസ്തമാണ്. കൗമാരത്തിന് മുമ്പ്, വിഷാദം വളരെ അപൂർവമാണ്, പെൺകുട്ടികളിലും ആൺകുട്ടികളിലും ഒരേ നിരക്കിൽ ഇത് സംഭവിക്കുന്നു. എന്നാൽ പ്രായപൂർത്തിയാകുന്നതോടെ, ഒരു പെൺകുട്ടിയുടെ വിഷാദം ഉണ്ടാകാനുള്ള സാധ്യത ആൺകുട്ടികളേക്കാൾ ഇരട്ടിയായി വർദ്ധിക്കുന്നു. ചില വിദഗ്ധർ വിശ്വസിക്കുന്നത് സ്ത്രീകളിൽ വിഷാദരോഗത്തിനുള്ള സാധ്യത സ്ത്രീയുടെ ജീവിതത്തിലുടനീളം ഉണ്ടാകുന്ന ഹോർമോൺ അളവിലുള്ള മാറ്റങ്ങളുമായി ബന്ധപ്പെട്ടതാകാമെന്നാണ്. ഈ മാറ്റങ്ങൾ പ്രായപൂർത്തിയാകുമ്പോൾ, ഗർഭം, ആർത്തവവിരാമം, പ്രസവിച്ച ശേഷമോ, ഗർഭം അലസൽ എന്നിവയിൽ പ്രകടമാണ്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അനുസരിച്ച്, സ്ത്രീകളിൽ വിഷാദരോഗം വർദ്ധിപ്പിക്കുന്ന ഘടകങ്ങളിൽ പ്രത്യുൽപാദന, ജനിതക അല്ലെങ്കിൽ മറ്റ് ജീവശാസ്ത്രപരമായ ഘടകങ്ങൾ ഉൾപ്പെടുന്നു. ഗർഭകാലം, പ്രസവാനന്തര കാലഘട്ടം ഇവ വിഷാദ രോഗത്തിന് ഏറെ സാധ്യതയുള്ള സമയമാണ്. കൂടാതെ, കുട്ടികളെ വളർത്തുന്നതിൽ സ്ത്രീകൾക്ക് ഒരു പ്രധാന പങ്ക് ഉള്ളതിനാൽ മാനിസിക സമ്മർദ്ദ സാധ്യതകൾ ഏറെയാണ്. അവിവാഹിതരായ മാതാപിതാക്കൾ കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്നു.

സ്ത്രീകളിലെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ പ്രധാനമായവ നിരന്തരമായ ദുഖം, ഉത്കണ്ഠ , ശൂന്യത ,മാനസിക വ്യതിചലനം ലൈംഗികതയിൽ താൽപര്യ കുറവ്, സന്തോഷമില്ലായ്മ, അസ്വസ്ഥത, ക്ഷോഭം അല്ലെങ്കിൽ അമിതമായ കരച്ചിൽ, കുറ്റബോധം, നിസ്സഹായത, നിരാശ, അശുഭാപ്തിവിശ്വാസം എന്നിവയാണ്. വളരെയധികം അല്ലെങ്കിൽ വളരെ കുറച്ച് ഉറക്കം, വിശപ്പ് ഇല്ലായ്മ അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുക, ക്ഷീണം, മരണമോ ആത്മഹത്യയോ ആത്മഹത്യാശ്രമമോ സംബന്ധിച്ച ചിന്തകൾ കേന്ദ്രീകരിക്കുന്നതിൽ വൈഷമ്യം തുടങ്ങി അപകടകരമായ പല അവസ്ഥകളും ഉണ്ടാവാം.

ആത്മഹത്യാപ്രവണത ഉള്ളവരെ വളരെ ശ്രദ്ധിച്ചു തന്നെ കൈകാര്യം ചെയ്യേണ്ടതാണ്. വിഷാദരോഗമുള്ള ഓരോ സ്ത്രീയും എല്ലാ ലക്ഷണങ്ങളും അനുഭവിക്കണമെന്നില്ല. ചില സ്ത്രീകൾ കുറച്ച് ലക്ഷണങ്ങൾ മാത്രമേ അനുഭവപ്പെടുകയുള്ളു. മറ്റുചിലർക്ക് മറ്റു ചിലതാവാം. രോഗലക്ഷണങ്ങളുടെ കാഠിന്യവും ആവൃത്തിയും അവ എത്രനേരം നീണ്ടുനിൽക്കും എന്നതും വ്യക്തിയുടെയും രോഗത്തിൻറെ തീവ്രതയുടെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെടും.

വിഷാദരോഗം ഒരിക്കലും നിസ്സാരവൽക്കരിക്കേണ്ട ഒന്നല്ല. ചികിത്സ നിർബന്ധമായ ഒന്നു തന്നെ ആണ്. വിഷാദം ചികിത്സിക്കാം. വിഷാദരോഗത്തിന്റെ ഏറ്റവും കഠിനമായ കേസുകൾ പോലും ചികിത്സിച്ചാൽ ഭേധമാവും. വിഷാദരോഗത്തെ സാധാരണയായ ചികിത്സാ രീതി സൈക്കോ തെറാപ്പി ആണ് (“ടോക്ക് തെറാപ്പി” എന്നും വിളിക്കുന്നു). വിഷാദരോഗത്തിന് ചികിത്സിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളാണ് ആന്റിഡിപ്രസന്റുകൾ. ലഹരിവസ്തുക്കൾ ഒഴിവാക്കി ചിട്ടയോടുള്ള വ്യായമവും ഭക്ഷണക്രമങ്ങളും കൂടെ ഉള്ള ഒരു ജീവിത ശൈലി പിന്തുടർന്നാൽ അത് ഏത് രോഗത്തിൽ നിന്നും കരകയറാൻ ഏറെ സഹായകരമാണ്.

എഴുതിയത് ലബിഷ

Latest Posts

കാലഹരണപ്പെട്ട വിദ്യാഭ്യാസ സംസ്‍കാരം!

കുറേക്കാലമായി എഴുതണമെന്നു കരുതിയ വിഷയം. ഞാൻ ജനിച്ചു വളർന്ന സാഹചര്യവും എന്നോട് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്ന ഏറ്റവും വലിയ തെറ്റ്.. എനിക്ക് കാണാപ്പാഠം പഠിക്കാൻ അറിയില്ല. എന്നാൽ പ്രാക്ടിക്കൽസ് ഒക്കെ...

ബ്രഡ് സ്നാക്ക്

ചേരുവകള്‍  എണ്ണ                           - 1...

ടൈഗേഴ്‌സ് നെസ്റ്റിലേക്ക് ഒരു എകാന്തയാത്ര

ഭൂട്ടാനിലേക്ക് സാഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്റ്ററി അഥവാ തക്ഷങ് ആണന്നുള്ള കാര്യത്തിൽ സംശയമില്ല. കിഴുക്കാംതൂക്കായി സ്ഥിതി ചെയ്യുന്ന മലയുടെ ചെരിവിൽ, തലയെടുപ്പോടെ ബുദ്ധമതക്കാരുടെ ഈ ആശ്രമം...

അവൾ ഇനി അഡ്ജസ്റ്റ് ചെയ്യില്ല

നീ ഒന്നു അഡ്ജസ്റ്റ് ചെയ്യ്…കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ…? നീ അല്ലേ അസ്ജസ്റ്റ് ചെയ്യേണ്ടത്…?പെണ്ണായാൽ കുറച്ച് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം…നീ ഒന്നു കണ്ണടച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു…

Stay in touch

To be updated with all the latest news, offers and special announcements.