ചേരുവകള്‍
എണ്ണ – 1 tsp
സബോള – 1 ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2
ഉപ്പ് – 1/ 2 tsp
മഞ്ഞൾപ്പൊടി – 1/ 2 tsp
പലതരം പച്ചക്കറി – 1 കപ്പ് (ക്യാരറ്റ്, ബീൻസ്, ക്യാപ്സികം)
വെള്ളം – 1/ 2 കപ്പ്
ബ്രഡ് – 6 കഷണം
തയ്യാറാക്കുന്ന വിധം
ചൂടായ ചട്ടിയിലേക്ക് എണ്ണ ഒഴിക്കുക. അതിലേക്കു അരിഞ്ഞ സബോളയിട്ട് വഴറ്റുക. പച്ചമുളക്, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് തുടർന്നും വഴറ്റുക. അതിലേക്കു അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് വേവിക്കുക.
എടുത്തുവച്ചിരിക്കുന്ന ബ്രഡിന്റെ നാല് അരികുകളും മുറിച്ചുമാറ്റുക. അതിനുശേഷം ചപ്പാത്തി സ്റ്റിക്കുകൊണ്ടു ബ്രഡ് കഷണങ്ങൾ ചെറുതായി പരത്തുക. ഓരോ ബ്രഡ് കഷണത്തിന്റെയും നടുവിലായി ഒരു സ്പൂൺ വേവിച്ച പച്ചക്കറി വയ്ക്കുക. അതിനുശേഷം അതൊരു പില്ലോ രൂപത്തിൽ മടക്കുക. അതിന്റെ മൂന്നു അരികുകളും വെള്ളം ഉപയോഗിച്ച് ഒട്ടിച്ച് ചൂടായ എണ്ണയിൽ മൊരിഞ് നിറം ആകുന്നത് വരെ വറക്കുക. അതുനുശേഷം കോരിവാങ്ങുക.
റെസിപി പങ്കുവച്ചത് റ്റിസ്വി മാത്യു